റോം: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്റസിന് മിന്നുന്ന ജയം. മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് സാസ്സുലോയെ കെട്ടുകെട്ടിച്ചു. അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വയിന്റെ ഹാട്രിക്ക് കൡയിലെ സവിശേഷത.
63, 74, 83 മിനിറ്റുളകിലായിരുന്നു ഹിഗ്വയിന്റെ ഗോളുകള്‍. കളിയുടെ ഒമ്പതാം മിനിറ്റില്‍ അലക്സ് സാന്ഡ്രോയിലൂടെയാണ് യുവന്റസ് ആദ്യം ലീഡ് നേടിയത്. പിന്നീട് 24, 47 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ജര്‍മ്മന്‍ താരം സമി ഖദീരെ ലീഡ് ഉയര്‍ത്തി. 38-ാം മിനിറ്റില്‍ മിറാലെം പാനിച്ചും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ തന്നെ യുവന്റസ് 4-0ന് മുന്നിലെത്തി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഹിഗ്വയിന്റെ ഹാട്രിക്കും കൂടിയായപ്പോള്‍ യുവന്റസിന്റെ വിജയത്തിന ഏഴഴകായി. ഈ. സീസണില്‍ യുവന്റസിനായി ഹിഗ്വയിന് 35 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. 23 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 59 പോയിന്റുമായി രണ്ടാമതാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്.
ബെനാവെന്റോയെ 2-0ന് തോല്‍പ്പിച്ച നാപ്പോളിയാണ് 60 പോയിന്റുമായി ഒന്നാമത്. എന്നാല്‍ യുവന്റസിനേക്കാള്‍ ഒരു പോയിന്റിന്റെ ലീഡ് മാത്രമാണ് നാപ്പോളിക്കുള്ളത്. ഇന്നലെ ബെനാവെന്റോയ്ക്കെതിരെ 20-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സും 47-ാം മിനിറ്റില്‍ മാരക് ഹാംസിക്കുമാണ് ഗോള്‍ നേടിയത്.
അതേസമയം മറ്റ് മത്സരങ്ങളില്‍ എസി മിലാന് സമനിലയില്‍ കുടുങ്ങിയപ്പോള്‍ റോമ, ഫിയോറന്റീന, അറ്റ്ലാന്റ, കാഗ്ലിയാരി എന്നിവര്‍ വിജയിച്ചു. മിലാനെ 1-1ന് ഉദിനെസെയാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്. റോമ 1-0ന് വെറോണയെയും ഫിയോറന്റീന 2-1ന് ബൊലോഗ്നയെയും അറ്റ്ലാന്റ 1-0ന് ചീവോയെയും കാഗ്ലിയാരി 2-0ന് സ്പാളിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: