കോഴിക്കോട്: പ്രമുഖ ബിജെപി നേതാവും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഡ്വ: പി.എസ്.ശ്രീധരന്‍പിള്ളയെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. ഇതോടനു ബന്ധിച്ച് സംഘാടക സമിതിയും സ്വാഗത സംഘവും രൂപീകരിച്ചു.
ആദരിക്കലിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറടക്കമുള്ള പരിപാടികളുടെ ഉദ്ഘാടനം ഈ മാസം 17 ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോഴിക്കോട്ട് നിര്‍വ്വഹിക്കും. ‘ഭാരതം എങ്ങോട്ട്, ഇന്ത്യന്‍ സമ്പദ്രംഗം എങ്ങോട്ട്?, ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട്?’’ എന്നീ വിഷയങ്ങളെക്കുറിച്ചാണ് സെമിനാറുകള്‍.
എം.കെ. രാഘവന് എംപി ചെയര്‍മാനും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ ജനറല്‍ കണ്‍വീനറും എന്‍. കെ. അബ്ദുറഹ്മാന് സംഘാടകസമിതി കോ-ഓര്‍ഡിനേറ്റും ആണ്. കാലിക്കറ്റ് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എച്ച്. വത്സരാജ്, അഡ്വ: ജോസഫ് തോമസ് എന്നിവര്‍ സംഘടനാ സെക്രട്ടറിമാരാണ്. എം.ടി. വാസുദേവന്‍ നായര്‍, ഒ.രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, എം.പി. വീരേന്ദ്രകുമാര്‍, അഡ്വ: സി.കെ. മേനോന്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി, പി.വി. ചന്ദ്രന്, പി.വി. ഗംഗാധരന്, സാഹിത്യകാരന്മാരായ യു.എ. ഖാദര്‍, യു.കെ. കുമാരന്, എം.പി. അഹമ്മദ്, ഡോ: കെ. മൊയ്തു, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, യു. ഗോപാല്‍ മല്ലര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന രക്ഷാധികാരി സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.മോഹനന്, അഡ്വ: ടി. സിദ്ദിഖ്, ടി.പി. ജയചന്ദ്രന്, ഉമ്മര്‍ പാണ്ടികശാല, ഹമീദ്, അഡ്വ: എം. രാജന്, മനയത്ത് ചന്ദ്രന്, പി.ദ ാമോദരന് തുടങ്ങിയവര്‍ ഉപാദ്ധ്യക്ഷന്മാരും ആയുള്ള 501 സ്വാഗതസംഘം രൂപീകരിച്ചു.
പതിനൊന്ന് കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ 100 പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കുകയും അഭിഭാഷക വൃത്തിയില്‍ റൂബി ജൂബിലിയില്‍ എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആദരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: