കൂത്തുപറമ്പ്: പാട്യംപഞ്ചായത്തിലെ ചെറുവാഞ്ചേരി മുണ്ടയോടാന് കോളനിയിലെ അരുണിന്റെ വീട്ടിലെ കുളിമുറിയില്‍ നിന്നും 3 മീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. റാപിഡ് റെസ്പോണ്‍ഡ്സ് ടീം അംഗവും പ്രസാദ് ഫാന്‍സ് അസോസിയേഷന് റെസ്ക്യൂ വിങ് ലീഡറുമായ നിധീഷ് ചാലോട് ആണ് രാജവെമ്പാലയെ പിടികൂടിയത്. ഫോറസ്റ്റ് ഓഫീസര്‍ മാരായ സത്യന് ചെറുവേരി, പ്രദീപന് എന്നിവരും പിഎഫ്ആര്ബ്ല്യൂ അംഗങ്ങളായ മനോജ് കാമനാട്ട്, ബോബന് ചാലോട്, രൂപേഷ് കുമാര്‍, ഷൈജിത്, ലിജിന്‍ ചാലോട്, ബിജു ഇരിട്ടി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാജവെമ്പാലയെ നിരീക്ഷണത്തിനു വച്ചശേഷം വനത്തിലേക്ക് തുറന്ന് വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: