പൂനെ: ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സാംസ്കാരിക സംഘടനയായ ഭാരത് ഭാരതിയുടെ വാര്‍ഷികാഘോഷം കര്‍വെ റോഡിലെ ഗര്വാനെ കോളജ് അങ്കണത്തില്‍ ആഘോഷിച്ചു. അവിനാഷ് ധര്‍മ്മാധികാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.കെ.ജയിന് അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും 21 സംസ്ഥാനങ്ങളുടെ ഭക്ഷ്യമേളയും നടന്നു. ആഘോഷപരിപാടികള്‍ക്ക് പ്രകാശ് ഓസ്വാള്‍, രാജീവ് കുറ്റിയാട്ടൂര്‍, ശ്രീനിവാസ് കന്ദൂള്, ടിവികെ നായര്‍, ഇ.കെ.ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: