ബ്രണ്ണന്‍ ഹയര്‍സെക്കന്‍ന്ററിയില്‍ സഹവാസ ക്യാമ്പ്

Monday 5 February 2018 10:44 pm IST

 

തലശ്ശേരി: കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ്, സാമൂഹിക ക്ഷേമ വകുപ്പ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത നൈപുണി വികസന പദ്ധതിയുടെ ഭാഗമായുളള സഹവാസ ക്യാമ്പിന് 'സ്മാര്‍ട്ട് 40' തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വിവിധ തരത്തില്‍ പ്രയാസമനുഭവിക്കുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പ് തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ നജ്മഹാഷിം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് മേത്തര്‍ അധ്യക്ഷത വഹിച്ചു. 

 ഒആര്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.ഷമീജ ക്യാമ്പ് വിശദീകരണം നടത്തി. നഗരസഭാംഗം സുഹാന, ഹെഡ്മാസ്റ്റര്‍ കെ.രമേശന്‍, സ്റ്റാഫ് സെക്രട്ടറി വി.പ്രസാദന്‍, സൗഹൃദ കോ.ഓര്‍ഡിനേറ്റര്‍ വി.വി.ശ്രീജ, കെ.എന്‍.രാജീവ്, പി.എം.ജിഷ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ശശിധരന്‍ കുനിയില്‍ സ്വാഗതവും സ്‌കൂള്‍ കൗണ്‍സിലര്‍ കെ.പി.ശീതള്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ചലച്ചിത്ര താരം സുശീല്‍ കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.