സ്‌കൂള്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Monday 5 February 2018 10:45 pm IST

 

കണ്ണൂര്‍: സ്‌കൂള്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തളാപ്പ് ഗവണ്‍മെന്റ് മിക്‌സഡ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ വൈഷ, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അലവില്‍ പുതിയാപ്പറമ്പ് കള്ളുഷാപ്പിന് മുന്നിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പയ്യാമ്പലം ഉര്‍സുലിന്‍ സ്‌കൂളിന്റെ ബസും തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലെ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് രണ്ട് ബസ്സുകളിലും നിറയെ കുട്ടികളുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.