തലശ്ശേരി: കതിരൂര്‍ ചോയ്യാടത്ത് വരക്കാത്ത് ഹൗസ് ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിന്റെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പുലര്‍ച്ചെ രണ്ട്# മണിയോടെ അടിച്ചുതകര്‍ത്തത്. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകരായ വിനേഷ്, ഹണി, ആഷിഖ്, പ്രണവ്, അബിന്‍ മനോജ് തുടങ്ങിയവരാണ് വടിവാളും ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ നാലെ ഒന്നിലെ കുനിയില്‍ വീട്ടില്‍ ജയകൃഷ്ണന്റെ കാറിന് നേരെയും അക്രമമുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആയുധവുമായി എത്തിയ സിപിഎം സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ത്തു. അക്രമം നടന്ന പ്രദേശം ആര്‍എസ്എസ് നേതാക്കളായ വി.ശശിധരന്, ഒ.എം.സജിത്ത്, പി.വി.ശ്യാമോഹന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: