കരുനാഗപള്ളി സബ് ജഡ്ജിന്റെ ഉത്തരവിനെതിരെ പത്രപ്രവര്‍ത്തക യൂനിയന്റെ പ്രതിഷേധം

Monday 5 February 2018 10:48 pm IST

 

കണ്ണൂര്‍:  ഭരണഘടനാദത്തമായ അവകാശത്തിനെതിരെ തന്നെ കോടതി ഉത്തരവുണ്ടാകുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് ജഡ്ജിന്റെ ഉത്തരവിനെതിരെ കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമീപകാലത്ത് ചില കീഴ്‌ക്കോടതികളില്‍ നിന്നുണ്ടാകുന്ന വിധികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മേല്‍ക്കോടതി വിധികളില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും ഇത്തരം വിധികള്‍ ആവര്‍ത്തിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയിളക്കുന്ന ഇത്തരം നടപടികള്‍ തിരുത്തപ്പെടണം. അതിനായി പൊതുജനാഭിപ്രായം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം എന്‍.പി.സി.രഞ്ജിത്ത്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.