കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 7 മുതല്‍

Monday 5 February 2018 10:49 pm IST

 

ഇരിട്ടി: കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 7 മുതല്‍ 13 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര കര്‍മ്മങ്ങള്‍ക്ക് തന്ത്രി കുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഉത്സവത്തിന്റെ ആദ്യ ദിവസമായ 7 ന് രാവിലെ നമസ്‌കാരമണ്ഡപത്തില്‍ നന്ദിവിഗ്രഹ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് 10 മണിക്ക് മഹാ മൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം എന്നിവയും വൈകുന്നേരം 4 മണിക്ക് ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും കലവറനിറക്കല്‍  ഘോഷയാത്രയും രാത്രി 7 മണിക്ക് കെ.കെ.ചൂളിയാടിന്റെ  ആദ്ധ്യാത്മിക പ്രഭാഷണവും നടക്കും. 8 ന് രാത്രി 7 മണിക്ക് പയ്യാവൂര്‍ മാധവന്‍ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് രാവിലെ 10 മണിക്ക് വിഷ്ണുപൂജ, രാത്രി ഡോ. പുനലൂര്‍ കെ.പ്രഭാകരന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് മാതൃവേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവയും നടക്കും. 

10 ന് രാവിലെ 10 മണിക്ക് ശനിദോഷ നിവാരണ പൂജ, രാത്രി 7 ന് രാധാകൃഷ്ണന്‍ നാറാത്തിന്റെ  പ്രഭാഷണം 11ന് രാവിലെ 9 ന് വിദ്യാഗോപാലപൂജ, 10 മണിക്ക് മാതൃ പിതൃ വന്ദനം, 10.30ന് ആറളം മേഖലാ ക്ഷേത്ര കോ-ഓഡിനേഷന്‍ സംഗമം, രാത്രി 7ന് പയ്യന്നൂര്‍ കോളേജിലെ പ്രൊഫസര്‍ ഡോ.ജയരാജ്, പുഷ്പന്‍ പേരാവൂര്‍ എന്നിവരുടെ പ്രഭാഷണം, ശിവരാത്രി ദിവസമായ 13ന് വൈകുന്നേരം 5 മണിക്ക് താലപ്പൊലി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങള്‍, ചെടിക്കുളം കമലാ ജനാര്‍ദ്ദനന്റെ കഥാപ്രസംഗം, പതിയില്‍ ബാലകൃഷ്ണന്റെ പ്രഭാഷണം എന്നിവയും നടക്കും. 

സാംസ്‌കാരിക സമ്മേളനം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. ഉത്സവദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും ഉച്ചക്ക് അന്നദാനവും ക്ഷേത്രത്തില്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ വത്സന്‍ അത്തിക്കല്‍, കെ.കെ.സോമന്‍, എ.വി.രാമചന്ദ്രന്‍, രാജന്‍ മാടത്താനിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.