മന്ത്രി ബാലനെ പുറത്താക്കണം; വനവാസി വികാസകേന്ദ്രം

Tuesday 6 February 2018 2:50 am IST

പാലക്കാട്: പത്മശ്രീ പുരസ്‌കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയെ പട്ടികവര്‍ഗമന്ത്രി എ.കെ. ബാലന്‍ അവഹേളിച്ചതില്‍ കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രതിനിധിസഭാ യോഗം പ്രതിഷേധിച്ചു.  ലക്ഷ്മിക്കുട്ടിക്ക് പത്മ പുരസ്‌കാരം ലഭിച്ചത്  മന്‍കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി മോദി അഭിമാനമാണെന്ന് എടുത്തുപറഞ്ഞിരുന്നു. ഇതിനുമുമ്പ് അട്ടപ്പാടിയില്‍ ശിശുമരണം നടന്നപ്പോഴും വനവാസികളെ വേദനിപ്പിക്കുന്ന പ്രതികരണംനടത്തി നിയമസഭയില്‍ മന്ത്രി ബാലന്‍ പരിഹസിച്ചിരുന്നു. തുടര്‍ച്ചയായി വനവാസികളെ അവഹേളിക്കുന്ന ബാലനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 യോഗം അഖിലഭാരതീയ വനവാസി കല്യാണാശ്രമം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചന്ദ്രകാന്ത് ദേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ മധുക്കര്‍ വി. ഗോറെ അധ്യക്ഷത വഹിച്ചു. കെ. കുമാരന്‍ റിപ്പോര്‍ട്ടും പി. ഗോപീകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. എ. വിനോദ്, ഹരികൃഷ്ണന്‍, സി. ഗണേശന്‍, കെ. ബിനു, പി.കെ. വത്‌സമ്മ, വി. കേശവന്‍, കെ.കെ. രാഘവന്‍, എം. രാമചന്ദ്രന്‍, പി. മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായി പള്ളിയറ രാമന്‍, മധുക്കര്‍ വി. ഗോറെ (രക്ഷാധികാരിമാര്‍), പ്രസിഡന്റായി കെ.സി. പൈതല്‍ (വയനാട്), വൈസ് പ്രസിഡന്റുമാരായി സി.കെ. രാജശേഖരന്‍ (തിരുവനന്തപുരം), വി.ബി. സഹദേവന്‍ (എറണാകുളം), ജനറല്‍ സെക്രട്ടറിയായി കെ. കുമാരന്‍ (പാലക്കാട്), കെ.എസ്. ശ്രീകുമാര്‍ (കോട്ടയം), പി.യു. സുരേഷ്ബാബു (വയനാട്), ഖജാന്‍ജിയായി സി.കെ. സുരേഷ്ചന്ദ്രന്‍  (കോഴിക്കോട്), പി.കെ. വത്‌സമ്മ (കോട്ടയം), രോഹിണി (കാസര്‍കോട്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.