പത്തനാപുരം: മുസ്ലിം യുവാവിനെ പ്രണയിച്ച് വീടു വിട്ടിറങ്ങി ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം തേടിയ യുവതിയെയും മകനെയും തേടി ബന്ധുക്കള്‍ എത്തി.
കാഞ്ഞങ്ങാട് പെരളം സ്വദേശി പ്രിയ മോഹന്‍(ഫാത്തിമസുഹ്റ-32), മകന് അക്ബര്‍ (രണ്ട്) എന്നിവരെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ ലളിത, സഹോദരി സജിത, സഹോദരി ഭര്‍ത്താവ് സുജിത്ത് എന്നിവരാണ് ഇന്നലെ രാവിലെ ഗാന്ധിഭവനിലെത്തിയത്. പ്രിയയും മകനും ഗാന്ധിഭവനില്‍ എത്തിയ വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ എത്തിയത്.
2012ലാണ് പ്രിയ മയ്യനാട് സ്വദേശിയായ റിയാസ് റഹ്മാനുമായുള്ള പ്രണയത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയത്. ക്യാമറാമാനായിരുന്ന റിയാസ് കാഞ്ഞങ്ങാട് ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് പ്രിയയുമായി പ്രണയത്തിലായത്. തുടര്‍ന്ന് പ്രിയ റിയാസിനൊപ്പം വീടുവിട്ടിറങ്ങുകയും വിവാഹിതരാകാതെ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. അതിനുശേഷമാണ് റിയാസ് വിവാഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും പ്രിയ അറിഞ്ഞത്.
റിയാസിന്റെ മരണ ശേഷം പ്രിയയ്ക്കും മകനും റിയാസിന്റെ വീട്ടില്‍ കഴിയാനാകാതെ വന്നു. സംരക്ഷണം തേടി കൊട്ടിയം പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രിയയെ പോലീസ് ഗാന്ധി‘ഭവനില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: