വിശാല്‍ വധം: 12-ാ‍ം പ്രതി പിടിയില്‍

Friday 2 November 2012 11:13 pm IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എബിവിപി നഗര്‍ സമിതി പ്രസിഡന്റ്‌ കോട്ട ശ്രീശൈലം വിശാലി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടാം പ്രതിയെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തു. ക്രിസ്ത്യന്‍ കോളേജ്‌ വിദ്യാര്‍ത്ഥി കൊല്ലകടവ്‌ ആലക്കാട്‌ വടക്കേനടയില്‍ സലിം ഭവനില്‍ സഫീറി (19)നെയാണ്‌ ഡിവൈഎസ്പി: സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. കേസില്‍ 19 പ്രതികളാണുള്ളത്‌. ഇനി ഏഴുപേര്‍കൂടി പിടിയിലാകാനുണ്ട്‌.
നേരത്തെ ക്യാംപസ്ഫ്രണ്ട്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറി പന്തളം കുരുമ്പാല കടയ്ക്കാട്‌ പറമ്പില്‍ ലബ്ബ വീട്ടില്‍ ഷാജഹാന്റെ മകന്‍ നവാസ്‌ ഷെയറെഫ്‌ (21), കടയ്ക്കാട്‌ പട്ടാണിവീട്ടില്‍ ഹുസൈന്‍ റാവുത്തറുടെ മകന്‍ സജീവ്‌ (21) എന്നിവരെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തിരുന്നു. കായംകുളത്ത്‌ നിന്നാണ്‌ സഫീറിനെ പിടികൂടിയത്‌. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസ്‌ പത്തുപേരെ അറസ്റ്റ്‌ ചെയ്തിരുന്നു. പന്തളം മങ്ങാരം അംജത്ത്‌ വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട്‌ തെക്കേ ശങ്കരത്തില്‍ വാടകയ്ക്ക്‌ താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട്‌ പത്മാലയത്തില്‍ ഷെഫീക്ക്‌ (22) പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ്‌ മുഹമ്മദ്‌ (19), കൊല്ലകടവ്‌ ആഞ്ഞിലിച്ചുവട്‌ മേലേമുറിയല്‍ നാസിം (21), ഭരണിക്കാവ്‌ മുറുവിലക്കാവ്‌ ആലപ്പുറത്ത്‌ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുന്ന സനൂജ്‌ (18), പുന്തല മണ്ണിലയ്യത്ത്‌ എം.എസ്‌.ഷെമീര്‍ റാവുത്തര്‍ (25), ക്യാംപസ്‌ ഫ്രണ്ടിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പ്രവര്‍ത്തകനായ കൊല്ലംകടവ്‌ ആഞ്ഞിലിച്ചുവട്‌ വരിക്കോലില്‍ തെക്കേതില്‍ താജെന്നു വിളിക്കുന്ന അല്‍ത്താജ്‌ (20) ചില പ്രതികളെ ഒളിവില്‍ താമസിപ്പിച്ച പതിനഞ്ചാം പ്രതി പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ്‌ (23), പന്തളം കക്കാട്‌ സ്വദേശി പതിനേഴുകാരന്‍ എന്നിവരെയാണ്‌ നേരത്തേ അറസ്റ്റ്‌ ചെയ്തിരുന്നത്‌.
കഴിഞ്ഞ ജൂലൈ 16നാണ്‌ എന്‍ഡിഎഫ്‌ സംഘം വിശാലിനെ കുത്തി കൊലപ്പെടുത്തിയത്‌. അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരായ, എസ്‌.ശ്രീജിത്‌, വിഷ്ണുപ്രസാദ്‌ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.