ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാമ്പിനു നേര്‍ക്ക് ഭീകരാക്രമണം. ദക്ഷിണ കശ്മീരിലെ കാക്കപോറയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ നാശനഷ്ടങ്ങളുണ്ടായതായി സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശം ക്വിക്ക് റിയാക്ഷന് ടീമും സിആര്‍പിഎഫും വളഞ്ഞിരിക്കുകയാണെന്ന് ദക്ഷിണ കശ്മീര്‍ ഡിഐജി അറിയിച്ചു.
നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഭീകരര്‍ സൈനിക ക്യാമ്പ് ആക്രമിക്കുന്നത്. ഇതിനുശേഷവും സുന്ദര്‍ബാനി, തര്‍ക്കുണ്ടി മേഖലകളില്‍ പാക് വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: