ത്രിപുര ബിജെപിക്കെന്ന് സര്‍വ്വെ

Tuesday 6 February 2018 8:55 am IST

ന്യൂദല്‍ഹി: ത്രിപുരയിലെ 25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണം ബിജെപി അവസാനിപ്പിക്കുമെന്ന് സര്‍വ്വെ. ന്യൂസ് എക്‌സ്- ജന്‍ കി ബാത്ത് സര്‍വ്വെ 31 മുതല്‍ 37 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. സിപിഎമ്മിന് 23-29 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്സിന് സീറ്റില്ല. ഈ മാസം 27നാണ്  തെരഞ്ഞെടുപ്പ്.

 60ല്‍ 49 സീറ്റില്‍ വിജയിച്ചാണ് 2013ല്‍ സിപിഎം ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് പത്തിടത്ത് ജയിച്ചപ്പോള്‍ ബിജെപിക്ക് അന്ന് സീറ്റൊന്നും ലഭിച്ചില്ല. കോണ്‍ഗ്രസ്സില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തിയ എംഎല്‍എമാര്‍ ഏതാനും മാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ഏഴ് എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. ഇത്തവണ ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.