മകനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഇ.പി ജയരാജന്‍

Tuesday 6 February 2018 11:27 am IST

തിരുവനന്തപുരം: തന്റെ മകനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഇ.പി ജയരാജന്‍ എം‌എല്‍‌എ. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും ജയരാജന്‍  ആവശ്യപ്പെട്ടു. ഇതിനായി നിയമം കൊണ്ടുവരണമെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. 

ഇല്ലാത്ത കേസില്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണ് മകന്‍ ചെയ്തതെന്ന് ജയരാജന്‍ പറഞ്ഞു. ജയരാജന്റെ മകന്‍ ജിതിന്‍ രാജ് ചെക്ക് കേസില്‍ കുറ്റക്കാരനാണെന്നാണ് പുതിയ റിപ്പോര്‍ട്ട് . കോടതി ശിക്ഷിച്ച ജിതിനും വിധിവരും മുന്‍പ് നാട്ടിലേക്ക് കടക്കുകയായിരുന്നു.

പ്രതിപക്ഷത്ത് നിന്നും അനില്‍ അക്കര എം‌എല്‍‌എയാണ്സിപി‌എം നേതാക്കളുടെ സാമ്പത്തിക തട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ചത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.