ജമ്മു: ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം. ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഒരു ഭീകരനെ ഇവിടെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനിടെ ഈ ഭീകരന് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആക്രമണമാണ് ഭീകരര്‍ അഴിച്ചുവിട്ടത്. ആശുപത്രിയില്‍ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പിന്നീട് രക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: