ദേശീയ വിരമുക്ത ദിനാചരണം നാളെ

Tuesday 6 February 2018 4:42 pm IST

 

കണ്ണൂര്‍: ദേശീയ വിരമുക്ത ദിനാചരണമായ നാളെ 1 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നു. നാളെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ 15 ന് കഴിക്കണം. സര്‍ക്കാര്‍, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികളിലെയും ഡെ കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഡോക്ടര്‍മാര്‍, അങ്കണാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുക. 1 മുതല്‍ 2 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കണം. 2 മുതല്‍ 19 വയസ്സുവരെയുള്ളവര്‍ ഒരു ഗുളിക ഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കണം. 

ജില്ലയില്‍ 1 മുതല്‍ 19 വയസ്സ് വരെയുള്ള 6,40,734 കുട്ടികള്‍ക്കാണ് ഗുളിക വിതരണം ചെയ്യുക. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഡോക്റ്റര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകളും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും പരിപാടിയില്‍ പങ്കാളികളാവും. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍സിഎച്ച് ഓഫീസറും പരിപാടിയുടെ ജില്ലാതല മേല്‍നോട്ടം വഹിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.