മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് വ്യാപാരി ബന്ദ് 20 ന്

Tuesday 6 February 2018 5:43 pm IST

 

മയ്യഴി: പുതുച്ചേരി സര്‍ക്കാരിന്റെ വ്യാപാരദ്രോഹ നയങ്ങള്‍ക്കെതിരെ മാഹി ഉള്‍പ്പെടെ സംസ്ഥാനത്ത് 20 ന് സംസ്ഥാന ട്രേഡേര്‍സ് ഫെഡറേഷന്‍ വ്യാപാര ബന്ദ് നടത്തുമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെട്ടിട നികുതി, തൊഴില്‍ക്കരം, വെള്ളക്കരം എന്നീ മേഖലകളിലെ നികുതി വര്‍ധനവ് വ്യാപാരികള്‍ക്ക് താങ്ങാന്‍ പറ്റാവുവന്നതിലും അധികമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്ക് പ്രത്യേകലൈസന്‍സ് ഫീയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബന്ദിന് മുന്നോടിയായി 19ന് രാവിലെ 10ന് മാഹി സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ്ണാ സമരവും നടക്കും.

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ നടക്കുന്ന വ്യാപാര ബന്ദില്‍ നിന്ന് ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മേഖലയിലെ പെട്രോള്‍ പമ്പുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഏകോപന സമിതി പ്രസിഡണ്ട് കെ.കെ.അനില്‍ കുമാര്‍ അറിയിച്ചു. 

എം.മുഹമ്മദ് യൂനിസ്, പായറ്റ അരവിന്ദന്‍, കെ.കെ.ശ്രീജിത്ത്, കെ.പി.അനൂപ് കുമാര്‍, കെ.ഭരതന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.