കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും

Tuesday 6 February 2018 5:44 pm IST

 

കണ്ണൂര്‍: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ 10 വരെ കണ്ണൂര്‍ സാധു കല്യാണ മണ്ഡപ (കുഞ്ഞിരാമന്‍ നമ്പ്യാര്‍) ത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 8 ന് മലബാര്‍ മേഖല കേന്ദ്രീകരിച്ചുള്ള പതിനായിരം പ്രതിനിധികളും 9, 10 തീയതികളില്‍ കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് 1200 പ്രതിനിധികളും പങ്കെടുക്കും. ഇന്ന് വൈകുന്നേരം 4മണിക്ക് കൊടിമര ജാഥ സ്റ്റേഡിയം കോര്‍ണറില്‍ സംഗമിക്കും. തുടര്‍ന്ന് നൂറുക്കണക്കിന് അധ്യാപികമാര്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. 5 മണിക്ക് വിളംബര ജാഥ നടത്തും. 8 ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനും വനിതാ സമ്മേളനം മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹസീന സയ്യദും ഉദ്ഘാടനം ചെയ്യും. 

മൂന്ന് മണിക്ക് സാധു കല്യാണമണ്ഡപത്തില്‍ നിന്നും അധ്യാപകരുടെ പ്രകടനം നടക്കും. സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി സംസ്ഥാന പ്രസിഡന്റ് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം, ഗുരുവന്ദനം എന്നീ പരിപാടികള്‍ നടക്കും. ഉമ്മന്‍ചാണ്ടി, വി.ഡി.സതീശന്‍ എംഎല്‍എ, കെ.സി.വേണുഗോപാല്‍ എംപി, കെ.സുധാകരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. 10 ന് രാവിലെ 10 മണിക്ക് യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും 12 മണിക്ക് സമാപന സമ്മേളനം കെ.മുരളീധരന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. 2 മണിക്ക് പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദനന്‍, സതീശന്‍ പാച്ചേനി, എ.കെ.അബ്ദുല്‍ സമദ്,ടി.കെ.എവുജിന്‍, കെ.സി.രാജന്‍, ഗീത കൊമ്മേരി, രാജീവന്‍ എളയാവൂര്‍, കെ.രമേശന്‍, എന്‍.തമ്പാന്‍, വി.ദാമോദരന്‍, ആര്‍.കെ.സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.