മദ്യ വിരുദ്ധ ജനകീയ മുന്നണി കാല്‍നട ജാഥ 15 ന്

Tuesday 6 February 2018 5:44 pm IST

 

കണ്ണൂര്‍: പഞ്ചായത്തീരാജ്  നഗരപാലിക ബില്ലിലെ 232, 447 നിയമങ്ങള്‍ പ്രകാരം പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യനിരോധന ജനാധികാരം എടുത്തു കളഞ്ഞ സര്‍ക്കാറിന്റെ നടപടികള്‍ തിരുത്തി ജനാധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന ജനകീയ മുന്നണി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മദ്യ വിരുദ്ധമലപ്പുറം മെമ്മോറിയല്‍ 2018 എന്ന പേരില്‍ മലപ്പുറത്ത് നടക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് 15 ന് ജില്ലയില്‍ കാല്‍നട പ്രചരണ ജാഥ നടത്തുവാന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. രാവിലെ 10 മണിക്ക് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുന്ന ജാഥ തെക്കീബസാര്‍, കാല്‍ടെക്‌സ്, താണ, സിറ്റി എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 5 മണിക്ക് സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിക്കും. 

പ്രക്ഷോഭ പരിപാടികളില്‍ മുഴുവന്‍ മദ്യ വിരുദ്ധവരും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പങ്കെടുക്കണമെന്ന് ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പേത്ത്, അഹമ്മദ് മാണിയൂര്‍, സുരേഷ് കുമാര്‍ അരിപ്പ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.