സംസ്ഥാന ക്ഷീരകര്‍ഷക മേള: ജനപ്രതിനിധികളുടെ സംഗമം 9ന്

Tuesday 6 February 2018 5:45 pm IST

 

മാഹി: മാഹി ക്ഷീര വകുപ്പിന്റെ നേതൃത്വത്തില്‍ ചോമ്പാലില്‍ നടക്കുന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തിന്റെ സന്ദേശം കര്‍ഷകരിലും പൊതുജനങ്ങളിലും എത്തിക്കാനായി ഒന്‍പതിന് വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളുടെ സംഗമം നടത്താന്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും കുടുംബശ്രീ ഭാരവാഹികളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. 

സംഗമത്തിന്റെ പ്രചരണാര്‍ത്ഥം പത്തിന് വിളംബര ജാഥ സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ബ്ലോക്കോഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന വിളംബര ജാഥ കുഞ്ഞിപ്പള്ളി ടൌണ്‍, കാപ്പുഴക്കല്‍ വഴി ചോമ്പാല ഹാര്‍ബറില്‍ സമാപിക്കും. 15 മുതല്‍ 17 വരെ ചോമ്പാല്‍ മിനിസ്‌റ്റേഡിയത്തിലാണ് പരിപാടികള്‍ നടത്തുന്നത്. ഇതില്‍ ജനപങ്കാളിത്വം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍, കെ.പ്രമോദ്, റീന രയരോത്ത്, പ്രദീപ് ചോമ്പാല, ഉഷ ചാത്തങ്കണ്ടി, കെ.വി.രാജന്‍, ഇ.എം.ഷാജി, സുകുമാരന്‍ കല്ലറോത്ത്, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എം.ശോഭന, എം.ഉണ്ണികൃഷ്ണന്‍, നിഷ പറമ്പത്ത്, സുധ മാളിയേക്കല്‍, വി.പി.ജയന്‍. കെ.പി.വിജയന്‍, സി.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.