ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും

Tuesday 6 February 2018 5:45 pm IST

 

മാഹി: സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ടോളില്ലാതെ ദേശീയപാത നിര്‍മ്മിക്കണമെന്നും  സ്ഥലമേറ്റെടുക്കുന്നതിന് മുന്‍പ് ഇരകള്‍ക്ക് പുനരധിവാസവും, ന്യായമായ നഷ്ടപരിഹാരവും നല്‍കണമെന്നും ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു. 2013 ലെ ആക്ട് അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത് 1956 ലെ ദേശീയപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഇരകളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യോഗം കുറ്റപ്പെടുത്തി. സ്ഥലവും കടകളും നഷ്ടപ്പെടുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം 2013 ലെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞ്യാപനമിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഇരകള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുക, പ്രശ്‌നപരിഹാരത്തിന് സമാവയം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പാലം, ഹാഷിം ചേന്നാമ്പള്ളി, അഡ്വ. പരമേശ്വരന്‍, ടി.കെ. സുധീര്‍കുമാര്‍, സി.കെ.ശിവദാസന്‍, പ്രദീപ്‌ചോമ്പാല, കെ.വി.സത്യന്‍, എന്‍.പി.ഭാസ്‌ക്കരന്‍, കെ.പി.എ.വഹാബ്, സി.വി.ബാലഗോപലന്‍. പോള്‍.ടി.സാമുവല്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.