മൂന്നരവയസുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

Tuesday 6 February 2018 6:07 pm IST

കോട്ടയം: കോട്ടയം ചങ്ങനാശേരിയില്‍ മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളില്‍ അച്ഛന്‍ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു പതിവ്. പിന്നീട് തിങ്കളാഴ്ച അമ്മയ്‌ക്കൊപ്പം തിരിച്ചെത്തിക്കും. ഇത്തരത്തില്‍ കഴിഞ്ഞ തവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനും ബന്ധുവും ചേര്‍ന്ന് മൂന്നരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. 

പിന്നീട് കുട്ടി ആംഗന്‍വാടിയില്‍ എത്തിയപ്പോള്‍, പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആംഗന്‍വാടി അധികൃതര്‍ കുട്ടിയോടു വിവരം ആരാഞ്ഞു. ഈ സമയമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതേതുടര്‍ന്ന് ആംഗന്‍വാടി അധ്യാപിക പോലീസില്‍ വിവരമറിയിച്ചു. 

പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ അച്ഛനെയും ബന്ധുവിനെയും ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോട്ടയത്തെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.