ലോറിയില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Tuesday 6 February 2018 6:44 pm IST

 

ഇരിട്ടി: നിയന്ത്രണം വിട്ട ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കച്ചേരിക്കടവ് സ്വദേശികളായ സനില്‍ ചിറപ്പാട്ട് (26), ജിനുജോസഫ് ചക്കുന്നമ്പുറത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ രണ്ടു പേരേയും ഇരിട്ടി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് 1.30 യോടെ ഇരിട്ടി-പെരുമ്പാടി ചുരംറോഡില്‍ മാക്കൂട്ടം അമ്പലത്തിനു സമീപമായിരുന്നു അപകടം. വീരാജ്‌പേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് ഇരിട്ടി ഭാഗത്തുനിന്നും വീരാജ്‌പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കോഴികളെ കടത്തുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.