ഗുരു കേരളത്തിന്റെ അഭിമാനം: ഉമ്മന്‍ചാണ്ടി

Wednesday 7 February 2018 2:00 am IST

 

അരുവിപ്പുറം: ശ്രീനാരായണഗുരു കേരളത്തിന്റെ അഭിമാനമാണെന്ന് ഉമ്മന്‍ചാണ്ടി. അരുവിപ്പുറം പ്രതിഷ്ഠയുടെ 130-ാമത് വാര്‍ഷികാചരണവുമായി ബന്ധപ്പെട്ട് രാഷ്ട്രനിര്‍മാണത്തില്‍ രാഷ്ട്രീയത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഇന്നത്തെ കേരളീയാന്തരീഷം സൃഷ്ടിച്ചെടുത്തതില്‍ ഗുരുവിന്റെ പങ്ക് വളരെ വലുതാണ്. ഗുരു ഒരു സമുദായത്തോടല്ല മുഴുവന്‍ സമൂഹത്തോടുമാണ് സംസാരിച്ചത്. ഏവരുടെയും വിശ്വാസത്തെ അംഗീകരിക്കുന്ന തത്ത്വാധിഷ്ഠിത സംസ്‌കാരമാണ് നമ്മുടെ സമ്പത്ത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ അതിന് നമുക്ക് തുണയാകും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, സ്വാമി അമേയാനന്ദ ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാരസഭാചീഫ് കോര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.