ആലപ്പുഴ: നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ട് നഗരസസഭ ഉദ്യോഗസ്ഥര്ജപ്തി ചെയ്യാനെത്തി. 68 ലക്ഷം രൂപയാണ് കെട്ടിട നികുതിയായി അടയ്ക്കാനുള്ളത്. അടയ്ക്കാനുള്ള നികുതി തുകയ്ക്ക് ചെക്ക് നല്‍കുകയും ഈ മാസം ഒന്‍പതിനകം മുഴുവന്‍ പണവും അടയ്ക്കാമെന്ന ഉറപ്പിലും ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാതെ മടങ്ങി.
പഗോഡ റിസോര്‍ട്ടിലും, ഇവരുടെ ഉടമസ്ഥതയിലുള്ള ഹവേലി റിസോര്‍ട്ടിലും അനധികതമായി നിരവധി മുറികള്‍ നിര്‍മ്മിച്ചിരുന്നു. അതിന്റെ നികുതിയായി 68 ലക്ഷം രൂപ അടയ്ക്കണമെന്ന് നഗരസഭ പതതവണ നോട്ടീസ് നല്‍കിയെങ്കിലും ഹോട്ടലുടമ തയ്യാറായില്ല,
നഗരസഭയുടെ ഉത്തരവിനെതിരെ റിസോര്‍ട്ട് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. ഇതോടെയാണ് ഇന്നലെ രാവിലെ റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ റിസോര്‍ട്ട് ജപ്തി ചെയ്യാനെത്തിയത്.
അടുക്കളയിലെ ഉപകരണങ്ങള്‍ ജപ്തി ചെയ്തെങ്കിലും നികുതി തുകയ്ക്കുള്ള ചെക്ക് നല്‍കുകയും ഒന്‍പതിനകം തുക പൂര്‍ണ്ണമായി അടയക്കാക്കമെന്നും ഉടമ ഉറപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് ജപ്തി പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: