റോഡുപുനര്‍നിര്‍മാണം തുടങ്ങി

Wednesday 7 February 2018 2:29 am IST


ചേര്‍ത്തല: നഗരത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണം തുടങ്ങി. പഴയ ദേശീയപാതയുടെ ഭാഗമായ ഒറ്റപ്പുന്ന എക്സറെ കവല റോഡ് അടക്കമുള്ള 11 പ്രധാന പാതകളാണ് പുര്‍നിര്‍മിക്കുന്നത്. ദേശീയപാതയുമായി നഗരത്തെ ബന്ധിപ്പിക്കുന്ന ഇടറോഡുകളും ഇതോടൊപ്പം പുനര്‍നിര്‍മിക്കുന്നുണ്ട്. ഒന്‍പത് കോടി എട്ട് ലക്ഷം രൂപയാണ് നിര്‍മാണ ചെലവിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത തിരക്കേറിയ കോടതി, വടക്കേ അങ്ങാടി, തെക്കേ അങ്ങാടി, പാറായി കവലകള്‍ ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്നത് നഗരത്തിലൂടെയുള്ള യാത്ര സുഗമമാകുന്നതിന് സഹായകരമാകും കോടതി കവലയില്‍ വര്‍ഷങ്ങളായുള്ള വെള്ളക്കെട്ടിന് റോഡ് ഉയര്‍ത്തിയതോടെ ശാശ്വത പരിഹാരമായി. റോഡുകള്‍ ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്നതിനൊപ്പം കാനയും നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.