സാഹിത്യകാരന്മാര്‍ സാമൂഹ്യ മാന്യത പുലര്‍ത്തണം: സച്ചിദാനന്ദന്‍

Tuesday 6 February 2018 9:10 pm IST

കോഴിക്കോട്: സാമൂഹ്യമാന്യത പുലര്‍ത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കവി സച്ചിദാന്ദന്‍. കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സച്ചിദാനന്ദന്‍. 

ചില പൊതുകാര്യങ്ങളില്‍ മാന്യത പുലര്‍ത്തണം. സംസ്ഥാനത്തുണ്ടാകുന്ന ചില സംഭവങ്ങളില്‍ ഭരണപക്ഷത്തിനെതിരെ  പ്രതിഷേധിക്കാന്‍ വിമുഖത കാണിക്കുന്നത് ശരിയല്ല. പാര്‍ട്ടി വിധേയത്വം ഒരു പരിധിവരെ ആകാം. പാര്‍ട്ടിക്കത്തുള്ളവര്‍പോലും സോഷ്യല്‍മീഡിയയിലൂടെ ശക്തമായ പ്രതികരിക്കുന്നുണ്ട.്

ആവിഷ്‌കാര സ്വാന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാനാകാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. മാധ്യമ പ്രവര്‍ത്തകര്‍ എന്ത് എഴുതണമെന്നും പത്രസമ്മേളനം വിളിക്കണോയെന്നും കോടതി തീരുമാനിക്കുന്നത് ശരിയല്ലെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.