ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കുരീപ്പുഴ ശ്രീകുമാര്‍

Tuesday 6 February 2018 9:09 pm IST

അഞ്ചല്‍: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഇടതു കവി കുരീപ്പുഴ ശ്രീകുമാര്‍. കഴിഞ്ഞ ദിവസം അഞ്ചല്‍ കോട്ടുക്കലിലാണ് കുരീപ്പുഴ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയത്. ത്രാങ്ങോട് കൈരളീ ഗ്രന്ഥശാലയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ഉദ്ഘാടകനായ കുരീപ്പുഴ ആദ്യവസാനം സംഘപരിവാര്‍ പ്രസ്ഥാനങ്ങളെക്കുറിച്ചും ഹിന്ദു ദേവീ- ദേവന്‍മാരെയും അധിക്ഷേപിച്ചു. 

ആര്‍എസ്എസ് ഭീകരവാദ പ്രസ്ഥാനമാണന്നും ക്ഷേത്രം കയ്യേറുന്നവരാണെന്നും തുടങ്ങി ഹൈന്ദവ ഗ്രന്ഥങ്ങളെയും പുലഭ്യം പറഞ്ഞു. രാമായണം, മഹാഭാരതം തുടങ്ങിയവ അബദ്ധപ്പഞ്ചാംഗമാണന്നായിരുന്നു  കണ്ടെത്തല്‍. എന്നാല്‍ ഖുറാനും ബൈബിളും പഠന വിഷയമാക്കണമെന്നും പറഞ്ഞു. 

അനന്തപത്മനാഭന്‍ പാലാഴിയില്‍ പള്ളികൊള്ളുന്നത് അസംബന്ധമാണ്. പത്മാനാഭന്റെ നാഭിയിലെ താമര ബിജെപി ക്കാര്‍ വിരിയിച്ചതാണ്. ബ്രഹ്മാവിന്റെ മൂന്ന് തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ്. അയ്യപ്പന്റെ ജനനം സ്വവര്‍ഗ്ഗരതിയിലൂടെയാണ്. എന്നിങ്ങനെ ഹിന്ദുക്കളുടെ ദൈവങ്ങളെ പ്രസംഗത്തിലുടനീളം അധിക്ഷേപിച്ചുകൊണ്ടിരുന്നു. ആര്‍എസുഎസുകാര്‍ മുസ്ലിമിന്റെ ഗോപുരങ്ങള്‍ തകര്‍ക്കുന്നവരാണന്നും അവരെ  ഒറ്റപ്പെടുത്തണമെന്നും പറഞ്ഞു. 

യോഗത്തില്‍ അധ്യക്ഷനായിരുന്ന സിപിഐ നേതാവും ഗ്രന്ഥശാല പ്രസിഡന്റുമായ അഡ്വ. ജയകുമാറിനോട് വേദിയില്‍ ഉണ്ടായിരുന്ന വാര്‍ഡംഗവും ബിജെപി നേതാവുമായ ദീപു പ്രതിഷേധം അറിയിച്ചു.

തുടര്‍ന്ന് ജയകുമാര്‍ ക്ഷമ ചോദിച്ചു. വേദി ബഹിഷ്‌കരിച്ച ദീപു കുരീപ്പുഴയോട്  സാംസ്‌കാരിക സമ്മേളനവേദിയെ മലീമസമാക്കിയതിലുള്ള നീരസം നേരിട്ടറിയിച്ചു. എന്നാല്‍ പിരിഞ്ഞു പോയ കുരീപ്പുഴ കമ്മ്യൂണിസ്റ്റ് നേതാക്കളെ കൂട്ടി കടയ്ക്കല്‍ പോലീസില്‍ വ്യാജ പരാതി നല്‍കി. പ്രകോപനപരമായ പ്രസംഗത്തിനെതിരെ കുരീപ്പുഴയ്‌ക്കെതിരെ വിവിധ ഹിന്ദുസംഘടനകള്‍ പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.