മോഷണകുറ്റത്തിന് കേസെടുത്തു

Wednesday 7 February 2018 2:00 am IST

 

ചേര്‍ത്തല: പൊതുമേഖല സ്ഥാപനമായ സിഡ്കോയുടെ മായിത്തറയിലെ ഭൂമിയില്‍ നിന്ന് തേക്കിന്‍ തടി മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മോഷണ കുറ്റത്തിന് പോലീസ് കേസ്രജിസ്റ്റര്‍ ചെയ്തു. സിഡ്കോ എസ്റ്റേറ്റ് മാനേജരുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ചുവരുകയാണെന്നും ഡിവൈഎസ്പി  എ.ജി. ലാല്‍ പറഞ്ഞു. വ്യവസായ യൂണിറ്റ് നടത്തുന്നതിന് സ്വകാര്യ വ്യക്തിക്ക് സിഡ്കോ നല്‍കിയ ഭൂമി അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.