ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

Tuesday 6 February 2018 2:22 pm IST

കൊച്ചി: അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം തേടി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. 

മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി ഹര്‍ജി മാര്‍ച്ച് ആദ്യം പരിഗണിക്കാന്‍ മാറ്റി. 

വിസില്‍ ബ്ലോവര്‍ സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2010 ല്‍ ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഉപഹര്‍ജിയുമായാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.