കുടിവെള്ളം ആറ്റിലേക്ക്; ജല അതോറിട്ടിക്ക് അനാസ്ഥ

Wednesday 7 February 2018 2:00 am IST
കുടമാളൂര്‍: പമ്പുചെയ്യുന്ന കുടിവെള്ളം ആറ്റിലേയ്‌ക്കൊഴുക്കി ജലഅതോറിട്ടിയുടെ ക്രൂരവിനോദം. കുടമാളൂര്‍ പമ്പ് ഹൗസിനു സമീപമാണ് ഇങ്ങനെ വലിയ അളവില്‍ കുടിവെള്ളം പാഴാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇതാണ് അവസ്ഥ.

ഇവിടെനിന്നും പമ്പുചെയ്ത് മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടുപോകുന്ന ജലവിതരണക്കുഴലിലെ ചോര്‍ച്ചയാണ് കുടിവെള്ളം പാഴാകാന്‍ കാരണം. പാലത്തിനു മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന വലിയ കുഴലിന്റെ ജോയിന്റിലുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്കു കാരണം. 

ഇവിടെനിന്നാണ് മെഡിക്കല്‍ കോളേജിലേയ്ക്കും അയ്മനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വെള്ളം പമ്പ് ചെയ്യുന്നത്. വേനല്‍ കനത്തതോടെ ആറ്റിലെയും സമീപ തോട്ടിലെയും ജലനിരപ്പും ആശങ്കാജനകമാം വിധം താഴ്ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തകരാര്‍ വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.