ചാലക്കുടി: ചാലക്കുടിയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് മുടങ്ങിയ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെയാണ് അടിപ്പാത നിര്‍മാണത്തിനിടെ ട്രാക്കിലെ മണ്ണിടിഞ്ഞു വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് എറണാകുളം-തൃശൂര്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയ്ക്കു 3.20 നാണു സംഭവം. ഗതാഗതം തടസപ്പെട്ടതോടെ ഇന്നലെ എട്ട് ട്രെയിനുകള്‍ റദ്ദ് ചെയ്യുകയും ഇന്ന് രാവിലെ നാലു സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എല്ലാ ട്രെയിനുകളും അഞ്ച് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ എട്ടു മണിയോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി. രാവിലെ ആറു മണിക്കു പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ് എക് സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുമെന്നു റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: