കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ 12 ഡ്രൈവര്‍മാരെ അച്ചടക്ക രാഹിത്യത്തിന്റെ പേരില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കാസര്‍കോടിന് സ്ഥലം മാറ്റിയത്. ഒന്നാം തീയതി കിട്ടിക്കൊണ്ടിരുന്ന ശമ്പളം പോലും മുടങ്ങിയ സാഹചര്യത്തില്‍ അച്ചടക്ക നടപടി കൂടി എടുക്കുന്നത് ജീവനക്കാരി്ല് വലിയ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല. അച്ചടക്ക നടപടി ഭയന്നാണ് ആരും പ്രതികരിക്കാത്തതെന്ന് യൂണിയന് നേതൃത്വം പറയുന്നു.
അച്ചടക്ക നടപടിയും ശമ്പളം മുടങ്ങിയതും ജീവനക്കാരില്‍ വ്യാപക അമര്‍ഷം ഉണ്ടായിട്ടും സിഐടിയു നേതൃത്വം അറിഞ്ഞ ഭാവം നടിക്കുന്നില്ല. അച്ചടക്ക നടപടിക്ക് വിധേയമായവരില്‍ എല്ലാ വിഭാഗം ജീവനക്കാരുമുണ്ട്. അഞ്ച് ഡ്യൂട്ടി ചെയ്തിന് ശേഷം മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തെന്ന് ആരോപിച്ചാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. ഇതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ അനുസരിച്ചുള്ള ഡ്യൂട്ടി മാത്രം എടുത്താല്‍ മതിയെന്നും അധിക ഡ്യൂട്ടി ചെയ്യണ്ടെന്നുമാണ് യൂണിയനുകളുടെ തീരുമാനം.
ഇതിനിടെ ഡീസല്‍ ക്ഷാമവും കെഎസ്ആര്‍ടിസിയെ വലയ്ക്കുന്നുണ്ട്. ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ പല സര്‍വീസുകളും മുടങ്ങുന്ന അവസ്ഥയിലാണ് .ഇന്നലെ ദീര്‍ഘദൂര സര്‍വീസുകള്‍ വരെ ഡീസല്‍ ഇല്ലാത്തത് മൂലം കോട്ടയത്ത് പിടിച്ച് ഇടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: