അംഗണവാടിയിലെ കുടിവെള്ളത്തില്‍ ചത്ത ആമ

Wednesday 7 February 2018 2:00 am IST

പള്ളുരുത്തി: അംഗണവാടി കുട്ടികള്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ചത്ത ആമയെ കണ്ടെത്തി. കുമ്പളങ്ങി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ 65-ാം നമ്പര്‍ അംഗനവാടിയില്‍ വീപ്പയില്‍ സൂക്ഷിച്ച വെള്ളത്തിലാണ് ചത്ത ആമയെ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകിട്ട് അംഗനവാടി ടീച്ചറും സഹായിയും ചേര്‍ന്ന് വീപ്പയില്‍ നല്ല വെള്ളം നിറക്കുകയും പ്ലാസ്റ്റിക്ക് പായ കൊണ്ട് മൂടി കെട്ടിയുമിരുന്നു. 

ചൊവ്വാഴ്ച്ച രാവിലെ കുട്ടികളുടെ ആവശ്യത്തിനായി വെള്ളമെടുക്കാന്‍ വീപ്പ തുറന്നപ്പോഴാണ് ചത്തആമയെ കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.