കഥകളി പുരസ്‌കാരം കലാമണ്ഡലം കേശവ പൊതുവാളിന്

Wednesday 7 February 2018 2:00 am IST

ആലപ്പുഴ: കഥകളി പ്രധാന വഴിപാടായി നടത്തുന്ന പാണാവള്ളി നാല്‍പത്തെണ്ണീശ്വരം മഹാദേവക്ഷേത്രദേവസ്വം ഏര്‍പ്പെടുത്തിയ കഥകളി പുരസ്‌ക്കാരം കലാമണ്ഡലം കേശവ പൊതുവാളിന്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് നാല്പത്തെണ്ണീശ്വരത്തപ്പന്‍ കഥകളി പുരസ്‌ക്കാരം. 

60 വര്‍ഷത്തോളമായി കഥകളി ചെണ്ടയില്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് കേശവപൊതുവാളിന് പുരസ്‌കാരം നല്‍കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ആറാട്ട് ദിനമായ 25ന് പുരസ്‌ക്കാരം സമര്‍പ്പിക്കും. 

2017 മുതലാണ് നാല്പത്തെണ്ണീശ്വരത്തപ്പന്‍ കഥകളി പുരസ്‌ക്കാരം നല്‍കുന്നത്. തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ അച്ച്യുത മന്ദിരത്തിലാണ് കേശവപൊതുവാളിന്റെ താമസം. ഭാര്യ: രാധ. മകന്‍: പരേതനായ കലാമണ്ഡലം ശശി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.