യുഎഇ വിസ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ആയിരം രൂപ ഫീസ്

Tuesday 6 February 2018 10:01 pm IST

കോട്ടയം:  യുഎഇ തൊഴില്‍ വിസയ്ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 1000 രൂപ ഫീസ്് ഈടാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. അഞ്ചിന്്് വൈകിട്ടാണ് ഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. 

വിവരം അറിയാതെ അപേക്ഷ വാങ്ങിയ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായി. ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക് ഫീസ് അടച്ചാല്‍ മതിയെന്ന് പോലീസ് മേധാവികള്‍ തീരുമാനിക്കുകയായിരുന്നു. ഫീസ് അടച്ച രസീത് അപേക്ഷയ്‌ക്കൊപ്പം ഉണ്ടെങ്കിലേ പോലീസ് മേധാവി ഒപ്പിടൂ.  നൂറുകണക്കിന് അപേക്ഷകരാണ് ഓരോ ദിവസവും സര്‍ട്ടിഫിക്കറ്റിനായി പോലീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. അതാതു സ്റ്റേഷനിലെ എസ്‌ഐക്കാണ് അന്വേഷണ ചുമതല. പോലീസ് ഉദ്യോഗസ്ഥന്‍ വിശദമായ അന്വേഷണം നടത്തി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍.  

തൊഴില്‍ വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ യുഎഇ സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ ഇളവു ലഭിക്കാന്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇടപെടണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയ കത്തയച്ചിരുന്നു. യുഎഇ സര്‍ക്കാരിന്റെ പുതിയ നിയമം തൊഴില്‍ അന്വേഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ അമിത ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.