ഷൊര്‍ണൂരില്‍ അറ്റകുറ്റപ്പണി : ട്രെയിനുകള്‍ക്ക് നിയന്ത്രണം

Tuesday 6 February 2018 10:08 pm IST

തിരുവനന്തപുരം:ഷൊര്‍ണൂര്‍ ജംഗ്ഷന്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി: ഡെറാഡൂണ്‍ - കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ്  60 മിനിട്ടും കോഴിക്കോട് - തൃശൂര്‍ പാസഞ്ചര്‍   20 മിനിട്ടും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും. കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 45 മിനിട്ടും. എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്  45 മിനിട്ടും.ആലപ്പുഴ -ധന്‍ബാദ് എക്‌സ്പ്രസ്സ് (30 മിനിട്ടും വഴിമദ്ധ്യേ നിര്‍ത്തിയിടും.

പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം:  കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്കും ഹൈദ്രാബാദിലേക്കും പ്രത്യേക െട്രയിനുകള്‍. രണ്ടും കോട്ടയം വഴിയാകും ഓടുക. 

കൊച്ചുവേളിയില്‍ നിന്ന് ഫെബ്രുവരി 09, 16, 23 തീയതികളില്‍ വൈകിട്ട് 6.35 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.10 ന് മംഗലാപുരത്ത്് എത്തും.മംഗലാപുരത്തു നിന്ന് ഫെബ്രുവരി 11, 18, 25 തീയതികളില്‍ വൈകിട്ട് 3.40 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.00 മണിക്ക് കൊച്ചുവേളിയില്‍ എത്തും.  കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍  സ്റ്റോപ്പുണ്ടാകും.

മാര്‍ച്ച് വരെ സര്‍വ്വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹൈദരാബാദ് - കൊച്ചുവേളി - ഹൈദരാബാദ് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനിന്റെ ഓട്ടം ദീര്‍ഘിപ്പിച്ചു.ജൂലൈ 2 വരെ കൊച്ചുവേളിയില്‍ നിന്ന് തിങ്കളാഴ്ചകളില്‍ രാവിലെ 7.45 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് ഹൈദരാബാദില്‍ എത്തും. ജൂണ്‍30 വരെ ഹൈദരാബാദില്‍ നിന്ന് ശനിയാഴ്ചകളില്‍ രാത്രി 9.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ചപുലര്‍ച്ചെ 3.20 ന് കൊച്ചുവേളിയില്‍ എത്തും.

 കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, വാണിയംപാടി, അമ്പൂര്‍, കാട്പാടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗൂഡൂര്‍, നെല്ലൂര്‍, ഓങ്കോള്‍, തെന്നാലി, ഗുണ്ടൂര്‍, പിടുഗുരാല, നല്‍ഗോണ്ട, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ ് സ്റ്റോപ്പ് ഉണ്ടാകും.

ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തിരുവല്ല സെക്ഷനില്‍ ഓറതയില്‍ റെയില്‍പ്പാലത്തിന്റെ പണിനടക്കുന്നതിനാല്‍ ഇന്നും 10,14,17 തീയതികളിലും ചില ട്രെയിനുകള്‍ റദ്ദാക്കും. രാവിലെ 8.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കോട്ടയം പാസഞ്ചര്‍, കോട്ടയത്തു നിന്ന് വൈകിട്ട് 5.50ന് പുറപ്പെടുന്ന കൊല്ലംപാസഞ്ചര്‍ എറണാകുളത്തു നിന്ന രാവിലെ 10.05ന് പുറപ്പെടുന്ന  ആലപ്പുഴ വഴിയുള്ള പാസഞ്ചര്‍, കായംകുത്തു നിന്ന് ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ തുടങ്ങിയവയാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. കൊല്ലം ആലപ്പുഴ എറണാകുളം മെമു(11.10) എറണാകുളം കൊല്ലം മെമു( വൈകിട്ടി 7.40) എന്നിവ 14,17 തീയതികളില്‍ റദ്ദാക്കി. ഇന്നും 10,14,17 തീയതികളില്‍ കന്യാകുമാരി മുംബൈ എക്‌സ്പ്രസ്, തിരുവനന്തപുരം ന്യൂദല്‍ഹി കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി ബെംഗളൂരു എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ ചെങ്ങനൂര്‍ സ്‌റ്റേഷനില്‍ അരമണിക്കൂര്‍ നിര്‍ത്തിയിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.