എന്‍ടിയു സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

Wednesday 7 February 2018 2:30 am IST

മലപ്പുറം: എന്‍ടിയു 39-ാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് കൊടിയേറും. എട്ടിന് വൈകിട്ട് മൂന്നിന് സമ്പൂര്‍ണ്ണ സംസ്ഥാനസമിതി.

ഒന്‍പതിന് രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ് കെ.എന്‍.വിനോദ് പതാകയുയര്‍ത്തും. 

10ന് അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് അഖിലഭാരതീയ സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂര്‍ ഉദ്ഘാടനം ചെയ്യും.

 ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസവും കേരളവും എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പ്രഭാഷണം നടത്തും. 

രണ്ടിന് യാത്രയയപ്പ് സമ്മേളനം കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

 3.30ന് അദ്ധ്യാപക പ്രകടനം. 5ന് പൊതുസമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഏഴിന് സാംസ്‌കാരിക സന്ധ്യ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും.

10ന് രാവിലെ 9ന് പ്രശാന്ത് ഓഡിറ്റോറിയത്തില്‍ സംഘടനാ സമ്മേളനം എബിആര്‍എസ്എം പ്രാന്ത സംഘടനാ സെക്രട്ടറി പി. മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.സത്യഭാമ, മലപ്പുറം ജില്ലാ സെക്രട്ടറി പി.ടി.പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.