ചീഫ് സെക്രട്ടറിക്കെതിരെ പോലീസ് കേസ്

Tuesday 6 February 2018 10:45 pm IST

ചാലക്കുടി: സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയടക്കം 14 പേര്‍ക്കെതിരെ ജല ചൂഷണത്തിനും പുഴ മലിനമാക്കുന്നതിനും കേസ്.

 ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കൊരട്ടി പോലീസാണ് കേസെടുത്തത്. ഇതില്‍ അഞ്ച് പേര്‍ ജപ്പാന്‍കാരാണ്.  

കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനി ഉത്പാദനത്തിനു ശേഷം വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി വിടുന്നെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍   ഭാരവാഹികളായ ജെയ്‌സന്‍ പാനിക്കുളങ്ങര, അനില്‍ കാതിക്കുടം എന്നിവരാണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 

കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ഡയറക്ടര്‍ കൂടിയാണ് പോള്‍ ആന്റണി. മുന്‍ ജില്ലാ കളക്ടര്‍ ബീന മാധവ്, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍, ഡയറക്ടര്‍മാരായ കുമാര പണിക്കര്‍, കരുണാകരന്‍ നായര്‍, കടുതാന്‍തുരുത്ത് ചെറിയാന്‍ വര്‍ ഗീസ്, രാധ ഉണ്ണി, സഹ്രസനാമന്‍ പരമേശ്വരന്‍, ജപ്പാന്‍കാരായ നൗചോഷി ഉമേനോ, റെമണ്ട് മേഴ്‌സ്, ഷിത്യ തക്കഹാഷി ,ബായ്ച്ചി ഒഗോത, നിര്‍മ്മിച്ചി സോഗ എന്നിവര്‍ക്കെതിരെയാണ് കേസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.