ദളിതരെ മത തീവ്രവാദികള്‍ ഇരകളാക്കുന്നു: തുറവൂര്‍ സുരേഷ്

Wednesday 7 February 2018 2:30 am IST

കൊച്ചി: വടയമ്പാടി ഭജനമഠം ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തടസ്സം സ്യഷ്ടിക്കുന്നത് പുറത്തുനിന്നുള്ള ചിലശക്തികളാണെന്ന് കെപിഎംഎസ് സംസ്ഥന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്. ജാതിയുടെ പേരില്‍ ദളിതരെ മത തീവ്രവാദികള്‍ ഇരകളാക്കുകയാണ്. ഇതിനെതിരെ കെപിഎംഎസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

പ്രദേശത്തെ സമാധാന അന്തരീഷം തകര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ദളിതരുടെ മറ്റ് വിഷയങ്ങളില്‍ ഇടപെടാത്ത ഇവര്‍ ജാതിവികാരം ഉയര്‍ത്തി മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇക്കാര്യങ്ങള്‍ വടയമ്പാടിയിലെ പട്ടികജാതി വിഭാഗം തിരിച്ചറിഞിട്ടുണ്ട്. ക്ഷേത്രമൈതാനവുമായി ഉണ്ടായ യഥാര്‍ഥ സംഭവങ്ങള്‍ വിശദീകരിക്കുന്നതിന് 8ന് ചൂണ്ടിയില്‍ പൊതു സമ്മേളനം സംഘടിപ്പിക്കും. വിവിധ ഹിന്ദു സംഘടനകള്‍  പങ്കെടുക്കും. 

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ക്ഷേത്രം പ്രസിഡന്റ് ബി. രമേഷ്‌കുമാര്‍, എ. വിനോദ് (ഭജനമഠം ക്ഷേത്ര ഭൂസംരക്ഷണ സമിതി) എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.