ശ്യാം പ്രസാദിന്റെ കൊലപാതകത്തിലെ പൈശാചികത സമൂഹം ചര്‍ച്ച ചെയ്യണം: ജെ. നന്ദകുമാര്‍

Wednesday 7 February 2018 2:51 am IST

കണ്ണവം (കൂത്തുപറമ്പ്): മതഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകത്തിലെ പൈശാചികത കേരളം ചര്‍ച്ച ചെയ്യണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. കണ്ണവത്ത്  ശ്യാം പ്രസാദ് ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ശ്യാം പ്രസാദിന്റെ ബലിദാനം തീരാ നഷ്ടമാണ്. മതവെറിയുടെ വേരുകള്‍ അറുത്തു മാറ്റേണ്ടത് സമൂഹത്തിന്റെ  ആവശ്യമാണ്. കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ നടന്നിരുന്ന സംഭവങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. 

കേരളത്തിലെ മുസ്ലീങ്ങളുടെ മനസ്സിലെ കേരളത്തനിമയെ ഭീകര ജിഹാദി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ വഹാബി മുസ്ലീം ആചാരങ്ങളാക്കി മാറ്റി. അന്നുമുതല്‍ വേറിടല്‍ വാദവും തുടങ്ങി. 

കേരളം ഭരിക്കുന്ന  പാര്‍ട്ടികളുടെ വിശേഷിച്ച് സിപിഎമ്മിന്റെ സമീപനം അമ്പരപ്പിക്കുന്നതാണ്. ശ്യാംപ്രസാദിന്റെ വീട് നില്‍ക്കുന്ന മണ്ഡലത്തിലെ ജനപ്രതിനിധിക്ക് ശ്യാമിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും തോന്നിയില്ല. 

ജിഹാദി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ ഭാരതവിരുദ്ധ സമീപനം ഇപ്പോഴും തുടരുന്നു . ദേശീയതയിലും ജനാധിപത്യത്തിലും തരിമ്പും വിശ്വാസമില്ലാത്തവരാണ് ഇരുവരും. 

ഭാരതമേ നീ മുടിഞ്ഞുപോക എന്ന മുദ്രാവാക്യമാണ് ഇവര്‍ മുഴക്കുന്നത്. ലൗജിഹാദും ലാന്റ് ജിഹാദുമെല്ലാം ഇതിന്റെ ഭാഗമാണ്. 

ചടങ്ങില്‍  ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് പ്രചാരക് ഗിരീഷ്, വിഭാഗ് കാര്യകാരി അംഗങ്ങളായ ഒ.രാഗേഷ്, കെ.ബി.പ്രജില്‍, എ.പി.പുരുഷോത്തമന്‍, പി.പ്രജിത്ത്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, സഹകാര്യവാഹ് ശ്രീജേഷ്, കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് അശോകന്‍ മാസ്റ്റര്‍, ഖണ്ഡ് ബൗദ്ധിക് പ്രമുഖ് സി.എം. സജേഷ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.