മുന്നറിയിപ്പ് തള്ളിയപ്പോള്‍ ബിനോയ് കുടുങ്ങി

Wednesday 7 February 2018 2:51 am IST

കൊല്ലം: സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ബിനോയ് ദുബായിലേക്ക് പോയത് സുഹൃത്ത് രാഹുല്‍കൃഷ്ണയുടെ മുന്നറിയിപ്പ് അവഗണിച്ച്. യാത്ര രാഹുല്‍ കൃഷ്ണ വിലക്കിയിരുന്നു. 

പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കണം. ഇല്ലെങ്കില്‍ കമ്പനി അധികൃതര്‍ സിവില്‍ കേസ് നല്‍കും. കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ദുബായില്‍ കുടുങ്ങുമെന്നും രാഹുല്‍മുന്നറിയിപ്പ് നല്‍കി. എന്നാല്‍ താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നും ഒരു കമ്പനിയും തനിക്കെതിരെ ഒന്നും ചെയ്യില്ലെന്നും വെല്ലുവിളിച്ചാണ് ബിനോയ് ദുബായില്‍ പോയത്. 

ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി കേരളത്തിലുണ്ടെന്ന ഉറപ്പിലായിരുന്നു ബിനോയ്‌യുടെ ദുബായ് യാത്ര. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിന് വിലക്ക് വന്നതോടെ മറ്റു നടപടികളിലേക്ക് കമ്പനി ഉടമ കടക്കുകയായിരുന്നു. ബിനോയിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തിങ്കളാഴ്ച ന്യൂദല്‍ഹയില്‍ എത്തിയ അല്‍ മര്‍സൂഖി വൈകിട്ടോടെ ദുബായിയിലേക്ക് മടങ്ങി. 

പണം ലഭിക്കുക എന്നതുമാത്രമാണ് ദുബായ് കമ്പനിയുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ അത് ലഭിക്കുമെന്ന് കമ്പനി വിശ്വസിച്ചിരുന്നു.  എന്നാല്‍ പത്രസമ്മേളനം ഉള്‍പ്പെടെ വിലക്കിയതോടെ വിശ്വാസം നഷ്ടപ്പെട്ട കമ്പനി അധികൃതര്‍ ബിനോയ്‌യിയെ ദുബായില്‍ പൂട്ടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.