ദമാസ്കസ് : സിറയയില്‍ ദമാസ്കസിനു സമീപത്തായുള്ള ക്ലോറിന്‍ ബോംബാക്രമണത്തില്‍ 29 പേര് കെല്ലപ്പെട്ടു.
ഈസ്റ്റേണ്‍ ഘൗട്ടയില്‍ സിറിയന്‍ സേന നടത്തിയ പീരങ്കി, വ്യോമാക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ബ്രിട്ടനില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചു. കൂടാതെ ബീത് സവ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 10 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് ശ്വസന സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. ക്ലോറിന്‍ ഗ്യാസ് അമിതമായി ശ്വസിച്ചതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: