ഇസ്ലാമബാദ്: ഇന്ത്യ ദുസ്സാഹസത്തിന് മുതിരരുതെന്ന താക്കീതുമായി പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖുറാം ദസ്തഗീര്‍. കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കാന്‍ പാക്കിസ്ഥാന് പ്രസിഡന്റിന്റെ വസതിയില്‍ ഒത്തുകൂടിയപ്പോഴായിരുന്നു ദസ്തഗീറിന്റെ പ്രതികരണം.
ഒരു പ്രകോപനവും കൂടാതെ ദുസ്സാഹസത്തിന് മുതിരാനുള്ള അവകാശം ഇന്ത്യക്കുണ്ട് . എന്നാല്‍ ഏത്ര അളവിലും വ്യാപ്തിയിലും തിരിച്ചടിക്കണം എന്നത് പാക്കിസ്ഥാന് തീരുമാനിക്കും എന്നാണ് ദസ്തഗീര്‍ പറഞ്ഞത്. അതേസമയം പാക്കിസ്ഥാന് തക്ക മറുപടി കൊടുക്കുവാന്‍ സമയമായെന്നും വെടിനിര്‍ത്തല്‍ കരാര്‍ അതിന് ഒരു തടസ്സമായി കാണേണ്ടതില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ത്യന്‍ സൈന്യത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: