ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി

Wednesday 7 February 2018 11:10 am IST

കൊച്ചി:  നടിയെ അക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളി. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കേസിലെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ലഭിക്കണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. 

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം തെളിവുകള്‍ കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു. 

മൊഴിപകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികള്‍ക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്. 

ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പായാല്‍ ഇന്നുതന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയയ്ക്കാനുള്ള നടപടി അങ്കമാലി കോടതിയില്‍ നിന്നുണ്ടായേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.