ഗോവയില്‍ സുപ്രീംകോടതി ഖനനം നിരോധിച്ചു

Wednesday 7 February 2018 12:13 pm IST

പനാജി: ഗോവയിലെ ഇരുമ്പയിര്​ഖനികളുടെ പ്രവര്‍ത്തനം സുപ്രീംകോടതി നിരോധിച്ചു. സംസ്ഥാനത്ത്​ മാര്‍ച്ച്‌​15 മുതല്‍ ഖനനം പാടില്ലെന്ന്​സുപ്രീംകോടതി ഉത്തരവിട്ടു. ഗോവയിലെ 89 ഇരുമ്പയിര്​ഖനികള്‍ക്ക്​ലേലത്തിനുള്ള അനുമതി തേടികൊണ്ടുള്ള അപേക്ഷക്കെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.

പുതിയ ഖനന നിയമം പ്രാബല്യത്തില്‍ വരുന്നതിന്​തൊട്ടുമുമ്പ്​, 2015ലാണ്​സര്‍ക്കാര്‍ ഖനികളുടെ ലൈസന്‍സ്​പുതുക്കി നല്‍കിയത്​. ഇരുമ്പയിര്​ഖനികളുടെ പ്രവര്‍ത്താനനുമതി നീട്ടി നല്‍കണമെന്നത്​ഗോവ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. നിയമപ്രകാരം ഖനികളുടെ പാട്ടകരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ 2020 വരെ ഖനനം പാടില്ലെന്നും ലൈസന്‍സ്​നീട്ടിയതില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഖനി പാട്ടം നല്‍കിയവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ജസ്റ്റിസ്​മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്​ ഉത്തരവിട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.