കൊട്ടാരക്കര: മേലില ശ്രീധര്‍മശാസ്താ ക്ഷേത്രമതില്‍ കെട്ടിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതകമ്പികള്‍ താഴ്ന്ന് അപകടാവസ്ഥയില്‍. തിരുവുത്സവം വരാനിരിക്കെ വന്‍ അപകടം ഉണ്ടാകുവാന്‍ സാധ്യത. 28 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് ഉത്സവം. ലൈന്‍ കടന്നു പോകുന്നതിന് താഴെയുള്ള പടിക്കെട്ടില്‍ നിന്നാണ് തിരുമുടി എഴുന്നെള്ളത്ത് ദര്‍ശിക്കുന്നത്. പൊങ്കാല മഹോല്‍സവവും നടക്കുന്നത് ഇതിന്റെ താഴെയാണ്. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാല്‍ മുന്‍ വര്‍ഷങ്ങളില്‍ നടക്കാതിരുന്ന ഉത്സവഘോഷയാത്രയും കുതിരയെടുപ്പും നടക്കുന്നതിനാല്‍ അവ വൈദ്യുത കമ്പികളില്‍ തട്ടി അപകടം വരുത്തി വയ്ക്കാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ വര്‍ഷം തൊട്ടടുത്ത ക്ഷേത്രത്തില്‍ വൈദ്യുതി ലൈനില്‍ തട്ടി ഉത്സവ ഫ്ളോട്ടും വാഹനവും പൂര്‍ണമായി കത്തി നശിച്ചിരിന്നു. ഒരു വശത്ത് പോസ്റ്റ് ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയില്‍ ചരിഞ്ഞ് നില്‍ക്കുകയാണ്. ക്ഷേത്ര മതില് കെട്ടിനുള്ളിലൂടെ കടന്നു പോകുന്ന വൈദ്യുതലൈന്‍ സമീപമുള്ള റോഡിലൂടെ ക്രമീകരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: