ലഷ്‌കറുമായി ബന്ധമുള്ള ഹവാല ഇടപാടുകാരന്‍ ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍

Wednesday 7 February 2018 2:26 pm IST

ന്യൂദല്‍ഹി: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള ഹവാല ഇടപാടുകാരനെ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) ഉത്തരാഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഹരിദ്വാര്‍ സ്വദേശിയായ അബ്ദുള്‍ സമദ് (22) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യുന്നതിനായി കോടതി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ലഷ്‌കറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് രാജ്യത്ത് ഉടനീളം നടന്ന പരിശോധനയുടെ ഫലമാണ് അറസ്റ്റെന്നാണ് എന്‍ഐഎയുടെ വിശദീകരണം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ലഷ്‌കറിന് വേണ്ടി ഹവാല പണമിടപാട് നടത്തുന്നത് സമദാണെന്ന് എന്‍ഐഎ കണ്ടെത്തി. സൗദി അറേബ്യയിലുള്ള ബന്ധു മുഖനേയാണ് ഇയാള്‍ ഹവാല പണമിടപാട് നടത്തിയിരുന്നത്. 2017 നവംബറില്‍ യുപിയിലെ മുസഫര്‍നഗറിലുള്ള ഏജന്റ് വഴി ഇയാള്‍ മൂന്നരലക്ഷം രൂപയുടെ ഹവാല പണം വാങ്ങിയെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.