തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Wednesday 7 February 2018 3:22 pm IST

തൃശൂര്‍: പാവറട്ടി പെരുവല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പെരുവല്ലൂര്‍ പുല്ലൂര്‍ റോഡിനു സമീപം തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് വെട്ടേറ്റത്. ബിജെപിയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.

കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐ-സിപിഎം ക്രിമിനലുകളാണ് ആക്രമണത്തിനു പിന്നില്‍. കൈയ്ക്കും കാലിനും പരിക്കേറ്റ രാജേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി കൂട്ടുകാരന്റെ ബൈക്കില്‍ വരുമ്പോഴായിരുന്നു കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ട് രാജേഷിനെ വെട്ടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.